ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് എ.എ.പിയിൽ നിന്ന് രാജിവെച്ചു. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കൈലാഷിൻ്റെ രാജി ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ്.
ഡൽഹി മന്ത്രിസഭയിലെ ട്രാൻസ്പോർട്ട് മന്ത്രിയാണ് കൈലാഷ് ഗെലോട്ട്. കെജ്രിവാളിന് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. യമുന നദിയുടെ ശുചീകരണ ഇങ്ങനെ നടപ്പാവാതെ പോയ വാഗ്ദാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളേക്കാൾ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകി. പാർട്ടിയെ പല മോശം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതായും അദ്ദേഹം എ.എ.പി പ്രഥമിക അംഗത്വത്തിൽ നിന്നും ഒഴിഞ്ഞു കൊണ്ടുള്ള രാജിക്കത്തിൽ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിയുടെ വസതി 45 കോടി രൂപ ചെലവിട്ട് പുതുക്കിപ്പണിതെന്ന ശിഷ് മഹൽ വിവാദത്തെ കുറിച്ച് രാജിക്കത്തിൽ ചൂണ്ടിക്കാട്ടി
