മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ നയിക്കുന്ന നാഷണൽ പീപ്പിൻസ് പാർട്ടി ( എൻ.പി പി ) ബി.ജെ.പി നേതൃത്വത്തിലുള്ള മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിൽ മുഖ്യമന്ത്രി ബൈരൻ സിംഗ് പരാജയപ്പെട്ടതായി എൻ.പി പി ആരോപിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് സ്ഥിതിഗതികൾ കൂടുതൽ മോശമാവുകയാണ്. നിരപരാധികൾ കൊല്ലപ്പെടുന്നു. ഈ സാഹചര്യത്തിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നുവെന്ന് എൻ.പി പി യുടെ ദേശീയ പ്രസിഡണ്ട് കൂടിയായ സാംഗ്മ ബി.ജെ.പി പ്രസിഡണ്ട് ജെ.പി. നദ്ദക്ക് അയച്ച കത്തിൽ പറഞ്ഞു.
60 അംഗങ്ങളുള്ള മണിപ്പൂർ അസംബ്ലിയിൽ 7 അംഗങ്ങളാണ് എൻ.പി പി ക്ക് ഉള്ളത്. ബി.ജെ.പിക്ക് 32 എം.എൽ എ മാരുണ്ട്. എൻ.പി പി യുടെ തീരുമാനം സർക്കാരിന് ഭീഷണിയാവില്ല
