ഉള്ള്യേരി : 2025 – 26 വർഷങ്ങളിലായി നടന്ന അഗ്നിവീർ ആർമി പരീക്ഷയിൽ വിജയം നേടി ഇന്ത്യൻ ആർമിയിലേക്ക് പ്രവേശനം ലഭിച്ച ഉദ്യോഗാർത്ഥികളേയും അവരുടെ രക്ഷിതാക്കളേയും പരംവീർ ട്രയിനിംഗ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്നു. പരംവീർ അച്ചീവേഴ്സ് മീറ്റ് 2026 എന്ന പേരിൽ നടക്കുന്ന അനുമോദന ചടങ്ങിനോടനുബന്ധിച്ച് ആർമി, നേവി,എയർഫോഴ്സ്, NDA,പാരാമിലിട്ടറി ഫോഴ്സുകളിൽ ജോലി ആഗ്രഹിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രീ-റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പും നടക്കും.
ജൂൺ 14 ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്കായി 8891 631 548, 7025 158 825, 6235 368 378 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

