ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 22 മുതൽ ഡിസംബർ 1 വരെ നടക്കും. നവംബർ 22 ന് 6.30 ന് നീന്തൽ മത്സരത്തോടെയാണ് തുടക്കം. 23 ന് രാവിലെ 9.30 മുതൽ ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ രചനാ മത്സരങ്ങൾ നടക്കും. പഞ്ചഗുസ്തി മത്സരം അന്നു തന്നെ ഇതേ വേദിയിൽ രാവിലെ 6.30 ന് തുടങ്ങും. 24 ന് രാവിലെ 9.30 ന് നായനാർ മിനി സ്റ്റേഡിയത്തിൽ അത്ലറ്റിക് മത്സരങ്ങൾ ആരംഭിക്കും. 25 ന് വൈകീട്ട് 6.30 ന് വി.ആർ.സി ഗ്രൗണ്ടിൽ വോളിബോളും 26 ന് രാവിലെ 8 മണിക്ക് പൊയിൽക്കാവിൽ ക്രിക്കറ്റും നടക്കും. നവംബർ 27 ന് രാവിലെ 9.30 ന് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ ചെസ്, മൂന്ന് മണിക്ക് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ കബഡി മത്സരങ്ങൾ ഉണ്ടാവും. 28ന് രാവിലെ 8 മുതൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽ ഫുട്ബാൾ മത്സരം നടക്കും. 29 ന് വൈകീട്ട് 6 ന് ബാർക്ലേസ് ബാഡ്മിൻ്റൻ കോർട്ടിൽ ബാഡ്മിൻ്റണും 30 ന് വൈകിട്ട് 6.30 ന് കോരപ്പുഴ ഗ്രൗണ്ടിൽ വടംവലി മത്സരവും നടക്കും. കലാമത്സരങ്ങൾ ഡിസംബർ ഒന്നിന് രാവിലെ 9 മുതൽ ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ അരങ്ങേറും.
മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ഫോറം സമർപ്പിക്കേണ്ട അവസാന സമയം നവംബർ 19 വൈകുന്നേരം 5 മണി വരെയാണ്. ശേഷമുള്ള ഒരു രജിസ്ട്രേഷനും സ്വീകരിക്കില്ല. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതല്ല. ക്ലബ്ബുകൾ മുഖേനയോ വ്യക്തിപരമായോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
2024 നവംബർ 1 ന് 15 വയസ്സ് പൂർത്തിയായവർക്കും 40 വയസ്സ് കവിയാത്തവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖ ,ഫോട്ടോ എന്നിവ ഹാജരാക്കേണ്ടതാണ്
