തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന് പിറകില്‍ പാറക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അത്തോളി കൊങ്ങന്നൂർ പൊയിലിൽ നിധീഷിൻ്റേയും ശ്രീഷ്മയുടേയും മകൻ വിഘ്നേഷ് ( 16 ) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. വിദ്യാർത്ഥി മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്.
നാട്ടുകാര്‍ കുളത്തില്‍ നിന്നും വിദ്യാര്‍ഥിയെ പുറത്തെടുത്ത് തിരുവങ്ങൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിരുവങ്ങൂർ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. എസ് എസ് എൽ സി പരീക്ഷ ജയിച്ച് പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു.
സഹോദരങ്ങൾ: യാദവ്, യാഷ് വി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2മണിക്ക് വീട്ട് വളപ്പിൽ

