ഉള്ള്യേരി : ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ നേടിയവർക്ക് ഉള്ളിയേരി പൗരാവലിയുടെ സ്നേഹാദരവും യാത്രയയപ്പും.
കഴിഞ്ഞ ഒരു വർഷക്കാലമായി ഉള്ളി യേരിയിലും, കൊയിലാണ്ടിയിലും പ്രവർത്തിക്കുന്ന പരംവീർ ട്രയനിംഗ് അക്കാദമിയിലുടെ പരിശീലനം നേടി ആർമിയിൽ സെലക്ഷൻ ലഭിച്ചവരെയാണ് ആദരിച്ചത്. കേഡറ്റുകൾക്ക് ആവശ്യമായ മെന്റൽ എലിജിബിലിറ്റി ടെസ്റ്റും എഴുത്ത് പരീക്ഷ , ഫിസിക്കൽ പരിശീലനവും കൃത്യമായി നൽകി കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
ശ്രീഹർഷ് . പി , നിവേദ്നിർമലൻ എൻ അലൻ സിദ്ധാർത്ഥ് എസ് എച്ച് ഹരിനന്ദ് ആർ കെ യദുകൃഷ്ണൻ എം എം അദർവ ദേവ്,ആഷ്ലിൻ ആർ പി , അനുഗ്രഹ് പി.കെ എന്നിവർക്കാണ് ഇത്തവണ ഉള്ളിയേരിൽ നിന്നും ആർമിയിലേക്ക് സെലക്ഷൻ കിട്ടിയത്. ചടങ്ങ് ഉൽഘാടനം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസർ പി നിർവഹിച്ചു, മേജർ ഷീമ തോമസ് മുഖ്യാതിഥിയായ ചടങ്ങിൽ പരംവീർ ട്രയിനിംഗ് അക്കാദമി ചെയർമാൻ രജീഷ് കെ പുത്തഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ ബി ബിജിലേഷ് , ക്യാപ്റ്റൻ പി മനോജ് കുമാർ, അജീഷ് കുമാർ, വത്സൻ എടക്കാത്തിൽ, പി സതീഷ് കുമാർ, മണി ചാലിൽ ;ബിനീഷ് ബാലുശ്ശേരി, ശ്രീധൻ.ടി. സ് എന്നിവർ സംസാരിച്ചു

