അത്തോളി: തീരം ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ തോരായി പ്രദേശത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്ന പി ദാമോദരൻ അനുസ്മരണവും എൽ എസ് എസ് , യു എസ് എസ് ജേതാക്കൾക്കുള്ള അനുമോദനവും നടത്തി. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം പി പി കുഞ്ഞായൻ കുട്ടി അധ്യക്ഷത വഹിച്ചു.
ഹംസ മാണിക്കോത്ത് പി ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ ടി മനോജ് മുഖ്യാതിഥിയായി. ഷിബേജ് എസ് എൻ, റംഷാദ് എം, ദിനേശൻ വി വി എന്നിവർ സംസാരിച്ചു. ധ്യാൻ സുനിൽ, മിലൻ കൃഷ്ണ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.
