അത്തോളി : ഒരുമ സ്വയം സഹായ സംഘം തോരായിയുടെ വാർഷികത്തോടനുബന്ധിച്ച് തീരം ഗ്രന്ഥാലയവുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒരുമാ സെക്രട്ടറി കെ കെ ബൈജു സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ കുഞ്ഞായിൻകുട്ടി അധ്യക്ഷനായി. ബാലു ക്യാമ്പ് വിശദീകരണം നടത്തി. തീരം ഗ്രന്ഥാലയം പ്രസിഡണ്ട് ദിലീഷ് കുമാർ,
എ ആർ സി ആർ എം ഒ അജ്മൽ, ജോസ് കെ ജോസ് എന്നിവർ ആശംസകളർപ്പിച്ചു. ഒരുമ പ്രസിഡണ്ട് സുഷൻ കുമാർ ചടങ്ങിന് നന്ദി പറഞ്ഞു
