അത്തോളി : സാമൂഹിക നിരീക്ഷകൻ മൈത്രേയൻ പങ്കെടുക്കുന്ന പഞ്ചായത്തിൽ ഒരു ദിനം എന്ന പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 31 നാണ് മൈത്രേയൻ അത്തോളിയിൽ എത്തുന്നത്. അത്തോളി ഗവ എൽ പി സ്കൂളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ നടക്കുന്ന സംവാദ പരിപാടിയുടെ സംഘാടകർ സ്പേസ് അത്തോളിയാണ്.
ജീവിതം,കുടുംബം, ജനാധിപത്യം എന്ന വിഷയത്തിലാണ് സംവാദം. രാവിലെ മുതൽ വൈകീട്ട് വരെ നടക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് ഏത് സമയവും പങ്കെടുത്ത് സംവദിക്കാവുന്നതാണ്.
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ ചെയർമാനും ടി.സി. അബ്ദുൽ കരീം വൈസ് ചെയർമാനുമായ കമ്മിറ്റിയുടെ പ്രോഗ്രാം കമ്മിറ്റി കൺവീനർ: കെ. ഷിജിനും ജോ. കൺ: കൃഷ്ണകുമാരി കെ.വിയുമാണ്.
സുരേഷ് അക്ഷരി, ബി.കെ. ഗോകുൽദാസ്, അഷ്റഫ് ചീടത്തിൽ, സുഹൈൽ, ജോബി മാത്യു, അബ്ദുറഹിം, ഗിരീഷ് ത്രിവേണി, പി.കെ. രവീന്ദ്രനാഥ്, അബ്ദുള്ളക്കോയ കെ.വി., കെ.ടി. ശേഖർ, സബിത , ഷാജി വി.എം.,ദിലീഫ്, പി.വി. സുരേഷ്, ശശികുമാർ തുടങ്ങിയവരെ വിവിധ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. സ്പേസ് അത്തോളി പ്രസിഡന്റ് ബി. കെ .ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് അക്ഷരി സ്വാഗതം പറഞ്ഞു.
