അത്തോളി : പറമ്പത്ത് മത്സ്യമാർക്കറ്റിന് സമീപം പുലർച്ചെ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.
പുലർച്ചെ 3 മണിയോടെയാണ് സംഭവം. മലപ്പുറത്തുനിന്നും മാനന്തവാടിയിലേക്ക് യാത്ര ചെയ്തിരുന്ന സംഘ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

