കോഴിക്കോട്: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഡിസംബർ 16ലേക്ക് നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. പരാതികളും അവകാശവാദങ്ങളും സമർപ്പിക്കാൻ ജനുവരി 15 വരെ അവസരമുണ്ടാകും.

പുതുക്കിയ വോട്ടർ പട്ടിക ഫെബ്രുവരി പത്തോടെ കമ്മിഷൻ പരിശോധിച്ച് അംഗീകാരം നൽകും. ഫെബ്രുവരി 14 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും
