അത്തോളി: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനെതിരെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നൽകി. അത്തോളി മൃഗാശുപത്രി മുറ്റത്തുവെച്ചാണ് ഇന്ന് രാവിലെ മുതൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ ഇരുന്നൂറോളം ഗുണഭോക്താക്കൾക്കാണ് കോഴിക്കുഞ്ഞുങ്ങളെ നൽകുന്നത്.
കോഴിക്കുഞ്ഞ് വിതരണം യു ഡി. എഫ് ഭരണ സമിതി തിരഞ്ഞെടുപ്പ് സമയം വരെ നീട്ടിക്കൊണ്ടുപോയത് പ്രചാരണത്തിന് ഉപയോഗപ്പെടുത്താൻ വേണ്ടിയാണെന്ന് എൽ.ഡി.എഫ് കൺവീനർ പി.എം. ഷാജി ആരോപിച്ചു. പദ്ധതിയുടെ നടപടികൾ മാസങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ്. സംസ്ഥാന സർക്കാർ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി കാലാനുസൃതമായി നടപ്പാക്കാതെ പഞ്ചായത്ത് വീഴ്ച വരുത്തുകയായിരുന്നു.

തുടർച്ചയായ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണ് അത്തോളി പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വികസന നേട്ടങ്ങൾ ഉൾക്കൊള്ളിച്ച് പത്രം അച്ചടിച്ച് വിതരണം ചെയ്തതിനെതിരേയും റിംഗ് കമ്പോസ്റ്റ് സാമഗ്രികൾ വിതരണത്തിനെതിരെയും എൽ ഡി എഫ് നേരത്തെ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്ന
