ഉള്ള്യേരി: മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിസംബർ 1 മുതൽ സായാഹ്ന ഒ.പി. പ്രവർത്തനം ആരംഭിക്കുന്നു. വൈകുന്നേരം 4:30 മുതൽ 7 മണി വരെയാണ് ഒ.പി. പ്രവർത്തിക്കുക.
ജനറൽ മെഡിസിൻ, സർജറി, അസ്ഥിരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ഗൈനക്കോളജി എന്നീ പ്രധാന വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം സായാഹ്ന ഒ.പി.യിൽ ലഭ്യമാകും.
ജോലിത്തിരക്ക് മൂലം പകൽ സമയങ്ങളിൽ ആശുപത്രിയിൽ എത്താൻ സാധിക്കാത്ത ഉദ്യോഗസ്ഥർക്കും, വീട്ടമ്മമാർക്കും, വിദ്യാർത്ഥികൾക്കും ഉൾപ്പെടെയുള്ളവർക്ക് ഈ സേവനം ഏറെ ആശ്വാസകരമാകും. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രിയുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0496 3501800
