അത്തോളി : അത്തോളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പത്തിൽ പത്തും നേടി എസ് എഫ് ഐക്ക് അഭിമാന നേട്ടം. കെ. എസ് യു – എം എസ് എഫ് സഖ്യമാണ് കഴിഞ്ഞതിന് മുൻപ് വിജയിച്ചിരുന്നത്. തുടർച്ചയായുള്ള രണ്ടാം വർഷമാണ് എസ് എഫ് ഐ മുഴുവൻ സീറ്റും നേടുന്നത്.
വിദ്യാർത്ഥികളേക്കാൾ വാശിയോടെയാണ് അത്തോളി സ്കൂളിലെ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ കക്ഷികൾ കാണാറുളളത്. അതുകൊണ്ടുതന്നെ പാർട്ടികൾ രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും ശക്തമായ ക്യാമ്പയിൻ ദിവസങ്ങൾ മുമ്പ് തന്നെ ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ളാദം പകടിപ്പിച്ച് എസ് എഫ് ഐ സ്കൂൾ പരിസരത്ത് പ്രകടനം നടത്തി.

തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ പേര് ചുവടെ.
ചെയർമാൻ : അരുൺ
വൈസ് ചെയർമാൻ : അനോക്കി
സെക്രട്ടറി : ദീപ്ത്
ജോയിന്റ് സെക്രട്ടറി : ദേവനന്ദ എം. കെ
കലാവേദി സെക്രട്ടറി : ഇമാദ്
ജോയിന്റ് സെക്രട്ടറി : നൈനിക
സാഹിത്യ വേദി സെക്രട്ടറി :കിഷൻ
ജോയിന്റ് സെക്രട്ടറി :മിൻസാര
കായിക വേദി സെക്രട്ടറി : സ്വാധിക
ജോയിന്റ് സെക്രട്ടറി : നിയ

