അത്തോളി: ചെറുകിട വ്യാപാരികളെ സംരക്ഷിക്കാൻ സർക്കാർ മുൻകയ്യെടുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി പറഞ്ഞു. അത്തോളി യൂണിറ്റ് വ്യാപാരോത്സവം സമാപനവും ആദരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാര സ്ഥാപാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് മാത്രമായി സർക്കാർ വ്യാപാര മന്ത്രാലയം രൂപീകരിക്കണം.
വിവിധങ്ങളായ നിയമങ്ങൾ പാലിച്ചു പോകുന്ന കച്ചവടക്കാർക്ക് വൺ ട്രേഡ് വൺ ലൈസൻസ് സംവിധാനമൊരുക്കണം. ചെറുകിട കച്ചവട മേഖല തകരാതിരിക്കാൻ വ്യാപാരികൾ ഐക്യത്തോടെ നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാരോത്സവം നറുക്കെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ജയകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഗോപാലൻ കൊല്ലോത്ത് അധ്യക്ഷനായി. നടൻ നിർമൽ പാലാഴി മുഖ്യാതിഥിയായി. എം. മെഹബൂബ് വിശിഷ്ടാഥിതിയായി.
ഏകോപന സമിതി യൂണിറ്റ് മുൻ ഭാരവാഹികളായ ടി.വി ജലീൽ, എ.കെ ഷംസുദ്ദീൻ എന്നിവരെ ബാബു ബിക്കി, രാജേഷ് ബ്രൈറ്റ്, ബാബു അഥീന, പി.പി ഇസ്ഹാഖ് എന്നിവർ ചേർന്ന് ആദരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് കരിമ്പയിൽ അബ്ദുൽ അസീസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
പി.എം ജമാൽ, പി.എം ഷാജി, സാജിദ് കോറോത്ത്, ആർ.എം കുമാരൻ,നളിനാക്ഷൻ,ആർ.കെ രവീന്ദ്രൻ,പി.പി ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. സെക്രട്ടറി രാജേഷ് ബ്രൈറ്റ് സ്വാഗതവും ട്രഷറർ ലിനീഷ് ആനശ്ശേരി നന്ദിയും പറഞ്ഞു. സമ്മാന വിതരണവും ഗാനമേളയും നടന്നു.

