അത്തോളി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശുചിത്വ ക്യാമ്പയിനായ സ്വച്ഛത ഹി സേവ – കൈയോട് കൈ 2026ന്റെ ലോഗോ അത്തോളി ഗ്രാമപഞ്ചായത്തിൽ പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജയകൃഷ്ണൻ ലോഗോ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. അനിൽ, വാർഡ് മെമ്പർമാരായ . രമേശൻ , ജിനിഷ, അസിസ്റ്റന്റ് സെക്രട്ടറി മനോജ് കുമാർ എൻ, ഹെഡ് ക്ലാർക്ക് സലിത ആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ ജഹിത്ത്ലാൽ കെ, ലൈബ്രേറിയൻ സബിത സി. കെ, പ്രേരക്മാരായ അനിത, ഷിജിനി എന്നിവർ പങ്കെടുത്തു.
ശുചിത്വവും മാലിന്യസംസ്കരണവും ജനകീയ പങ്കാളിത്തത്തോടെ ശക്തിപ്പെടുത്തുന്നതിനും ശുചിത്വബോധം സമൂഹത്തിൽ കൂടുതൽ വളർത്തുന്നതിന് ക്യാമ്പയിൻ ലക്ഷ്യമിടുന്നു.

