കൂമുള്ളി : അത്തോളി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ അരുൺ ആർ, സാഹിത്യവേദി സെക്രട്ടറി കിഷൻ എസ് വിനോദ്, നന്ദജ ലക്ഷ്മി എന്നിവർക്ക് ഡി വൈ എഫ് ഐ കുറുവാളൂർ യൂണിറ്റ് സ്വീകരണം നൽകി.
ഡി വൈ എഫ് ഐ മൊടകല്ലൂർ മേഖല സെക്രട്ടറി നൃജുൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജയ് പവിത്രം ട്രഷറർ ജിൻസി രാജീവൻ മുതിർന്ന പാർട്ടി അംഗങ്ങൾ സുധാകരൻ, വിനോദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

