അത്തോളി :- ജി.വി എച്ച് എസ് എസ് അത്തോളിയിൽ വായനദിനം വിവിധ പരിപാടികളോടെ നടന്നു.
ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് അജീഷ് മുചുകുന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.എം ഷിജു ആധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ് പി.പ്രസീജ, കെ.പി റാണി, സ്റ്റാഫ് സെക്രട്ടറി കെ.സജീവൻ,കെ.ശ്രീലേഖ, കെ.പി അഥീന, എന്നിവർ സംസാരിച്ചു.തുടർന്ന് അജീഷ് മുചുകുന്ന്, വി.സതേഷ് എന്നിവരുടെ നേതൃത്വത്തിൽ നാടൻ പാട്ടും അരങ്ങേറി. വിവിധ ക്ലബ്ബുകളുടെ വാർഷിക പ്രവർത്തന രൂപരേഖ ചടങ്ങിൽ അവതരിപ്പിച്ചു

