അത്തോളി: ജി.വി.എച്ച്.എസ്.എസ് അത്തോളിയിലെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സമൂഹസേവന പ്രവർത്തനങ്ങളുടെ ഭാഗമായി ജി.എൽ.പി സ്കൂൾ അത്തോളിയിലേക്ക് പഠനസഹായ സാമഗ്രികളും പുസ്തകങ്ങളും കൈമാറി.
എൻ.എസ്.എസ് സന്നദ്ധ പ്രവർത്തകർ പുനരുപയോഗയോഗ്യമായ സ്ക്രാപ്പ് സാമഗ്രികൾ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ പഠനോപകരണങ്ങൾ ജി.എൽ.പി സ്കൂളിന് സമർപ്പിച്ചു. വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുകയും ചെയ്തു.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും പുനരുപയോഗത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു

