ബാലുശ്ശേരി: ഗാസയിലും ഖത്തറിലും
അമേരിക്കൻ ഒത്താശയോടെ ഇസ്രയേൽ നടത്തുന്ന യുദ്ധ ഭീകരതക്കെതിരെ
പുരോഗമന കലാസാഹിത്യ സംഘം ബാലുശ്ശേരി മേഖല കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം വിജയൻ മുണ്ടോത്ത് ഉദ്ഘാടനം ചെയ്തു, പരീത് കോക്കല്ലൂർ അധ്യക്ഷനായി.
സി. കെ. സതീഷ് കുമാർ,
എം.ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഒരു ജനതയ്ക്ക് നേരെ ഇസ്രയേൽ നടത്തുന്ന വംശീയ ഉന്മൂലന നടപടികൾക്ക് മോദി സർക്കാർ നൽകുന്ന പിന്തുണയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി. ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങൾ അനുഭവിക്കുന്ന മൃഗീയ പീഡനങ്ങളിൽ പ്രതികരിച്ച ഡോ. എം. ലീലാവതിക്ക് നേരെ സംഘപരിവാർ ശക്തികൾ നടത്തുന്ന ഭീഷണിക്കെതിരെയും യോഗം പ്രതിഷേധിച്ചു.
പി.കെ. മുരളി സ്വാഗതവും
യു. പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
