അത്തോളി : ഉള്ള്യേരി പാലോറ ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് ആശുപത്രിയിൽ. ഉള്ള്യേരി സ്വദേശി നവദർശ് നന്ദുവിനാണ് മർദ്ദനമേറ്റത്. വിദ്യാർഥി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വിതരണം ചെയ്യാറുണ്ടെന്നും പെൺകുട്ടികളുടെ ചിത്രങ്ങൾ എടുക്കാറുണ്ടെന്നും നിർബന്ധിച്ച് പറയിച്ച് വീഡിയോ റെക്കോർഡ് ചെയ്യാൻ വേണ്ടി മർദ്ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ അത്തോളി പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു.
വീട്ടിൽ അറിയിച്ചാൽ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. പതിനഞ്ചോളം വിദ്യാർത്ഥികളാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു.
