ബാലുശ്ശേരി : കേരളത്തിലെ ഇടതുപക്ഷ സർക്കാറിൻ്റെ ഭരണനേട്ടങ്ങളുടെ സദ്ഫലങ്ങൾ അനുഭവിച്ചറിഞ്ഞ സാധാരണ ജനങ്ങൾ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ ഹൃദയപക്ഷത്തു നിർത്തുമെന്നും വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും എൽ.ഡി.എഫ് ജില്ലാ കൺവീനറും എൻ. സി. പി – എസ് ജില്ലാ പ്രസിഡൻ്റുമായ മുക്കം മുഹമ്മദ് പറഞ്ഞു.
ബാലുശ്ശേരി ബ്ലോക്ക് പരിധിയിലെ എൻ. സി. പി – എസ് സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരമൂല്യങ്ങൾ അനുദിനം തമസ്ക്കരിക്കപ്പെടുകയും ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ ശക്തി എന്ന് ജീവിതം കൊണ്ട് മാതൃക കാണിച്ച രാഷ്ട്ര പിതാവ് മഹാത്മജിയെയും രാഷ്ട്ര ശിൽപ്പി നെഹ്റുവിനെയും മാറ്റിനിർത്തി ചരിത്രബോധത്തെ മതബോധമാക്കി ത്തീർക്കുന്ന പ്രവണത അടിച്ചേൽപ്പിക്കുകയാണ് മോദി സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്തഫ ദാരുകല അധ്യക്ഷത വഹിച്ചു.
സ്ഥാനാർത്ഥികൾ ദേശീയ നേതാക്കളുടെ ഛായാപടങ്ങളിൽ പുഷ്പാർച്ചന നടത്തി.

എൻ. സി. പി – എസ് സംസ്ഥാന സെക്രട്ടറി പി.സുധാകരൻ മാസ്റ്റർ, സുരേഷ് ബാബു ആലങ്കോട്, പി.പി. രവി, കെ.പി. മനോജ് കുമാർ, ഗണേശൻ തെക്കേടത്ത്, പവിത്രൻ ഒള്ളൂർ, പി.കെ. ഗോപാലൻ, അസൈനാർ എമ്മച്ചം കണ്ടി , ശൈലജ കുന്നോത്ത് എന്നിവർ പ്രസംഗിച്ചു.
പൃഥ്വീരാജ് മൊടക്കല്ലൂർ സ്വാഗതവും അഖിൽ നന്ദിയും പറഞ്ഞു.
