അത്തോളി : കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് അത്തോളി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന എൽ.ഡി എഫ്, യു.ഡി. എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എൽ.ഡി. എഫിനു വേണ്ടി എ. കെ. മണി മാസ്റ്റർ ജനവിധി തേടും.
ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഇദ്ദേഹം സി.പി.എം. ഏരിയാ കമ്മിറ്റി അംഗമാണ്.
യു.ഡി.എഫ് പാനലിൽ സാജിദ് കോറോത്താണ് മത്സര രംഗത്തുള്ളത്. മുസ്ലീം ലീഗ് മണ്ഡലം ഭാരവാഹിയും വ്യാപാരിയുമാണ്.
കഴിഞ്ഞ തവണ എൽ.ഡി. എഫിലെ സിന്ധു സുരേഷാണ് ( സി. പി. എം ) ജില്ലാ പഞ്ചായത്തിൽ അത്തോളിയെ പ്രതിനിധീകരിച്ചത്. സിന്ധുവിന് 23729 വോട്ട് ലഭിച്ചു. യു.ഡി. എഫിലെ അനഘ നരിക്കുനിക്ക് ( മുസ്ലിം ലീഗ്) 19191 വോട്ടാണ് ഉണ്ടായിരുന്നത്. ലില്ലി മോഹന് ( ബി.ജെ പി ) 7834 വോട്ടും ശാരദ ശ്രീധരന് ( ബി. എസ്. പി ) 412 വോട്ടും ലഭിച്ചു.
