അത്തോളി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി അത്തോളിയിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു. ഹൈസ്കൂൾ പരിസരത്തുനിന്ന് തുടങ്ങിയ റാലി അത്താണിയിൽ സമാപിച്ചു.

സി.പി. എം നാതാവ് സോഫിയ മെഹർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന വികസന മുന്നേറ്റ മാതൃക അത്തോളിയിൽ സൃഷ്ടിക്കാൻ ഇടതുമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അവർ പറഞ്ഞു.

ജില്ലാ കമ്മിറ്റി അംഗം കെ.പി അനിൽ കുമാർ പ്രസംഗിച്ചു. കൊള്ളരുതാത്തവരുടേയും അവരെ സംരക്ഷിക്കുന്നവരുടേയും കൂട്ടായ്മയായി കോൺഗ്രസും യു.ഡി.എഫും അധ:പതിച്ചതായി അദ്ദേഹം പറഞ്ഞു. ജനസമക്ഷം എന്ന പേരിലുള്ള ഇടതു മുന്നണി പ്രകടന പത്രിക സോഫിയ മെഹർ പ്രകാശനം ചെയ്തു.

എ.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു.
സി.പി.എം ലോക്കൽ സെക്രട്ടറി പി.എം. ഷാജി, സഫ്ദർ ഹശ്മി എന്നിവർ സംസാരിച്ചു. ആർ. എസ്. എസ് വിട്ട് സി.പി.എമ്മിൽ ചേർന്ന പാലോറ മലയിൽ താമസിക്കുന്ന ബിനീഷിനേയും കുടുംബത്തേയും പാർട്ടി പതാക നൽകി സ്വീകരിച്ചു.
