അത്തോളി : അന്തരിച്ച കൊയിലാണ്ടി എം.എൽ. എ കാനത്തിൽ ജമീലയുടെ വസതി മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇന്നലെ വൈകീട്ട് അത്തോളി കോളിയോട്ട് താഴത്തെ കാനത്തിലിൻ്റെ വസതിയിലെത്തിയ മുഖ്യമന്ത്രി ഏറെ നേരം ബന്ധുക്കളോടൊപ്പം ചെലവിട്ട് അവരുടെ ദുഃഖത്തിൽ പങ്കു ചേർന്നു.
മുഖ്യ മന്ത്രിയുടെ ഭാര്യ കമല വിജയൻ, സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് എന്നിവരും സി.പി. എമ്മിൻ്റെ പ്രാദേശിക നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

