അത്തോളി: ലഹരി വില്പനക്കേസിൽ അറസ്റ്റിലായ പ്രതിയുടെ ബലെനോ കാർ പൊലീസ് കണ്ടുകെട്ടി. കൊളക്കാട് സ്വദേശി മർഹബ വീട്ടിൽ മുഹമ്മദ് നുഫയിൽ (26) ൻ്റെ വാഹനമാണ് സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി യുടെ ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്. ലഹരി വില്പനയിലൂടെ പണം സമ്പാദിച്ച് വാങ്ങിയതാണ് വാഹനം എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2025 ജൂലൈയിലാണ് കോഴിക്കോട് വെച്ച് സിറ്റി ഡാൻസാഫും എലത്തൂർ പോലീസും ചേർന്ന് എം.ഡി. എം.എ സഹിതം പ്രതിയെ പിടികൂടിയത്.

മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത പ്രതി വാഹനം വാങ്ങിയതും, ആഡംബരപൂർണ്ണമായ ജീവിതം നയിച്ചതും ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എലത്തൂർ പോലീസ് പ്രതിയുടെ സ്വത്തുക്കൾ കണ്ടുകിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.
