അത്തോളി : കോഴിക്കോട് ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായി മാറിയ എസ്. ദേവാനന്ദിനെ അനുമോദിച്ചു. കോഴിക്കോട് ജില്ലാ സ്കൂൾ അത്ലറ്റിക് മീറ്റിൽ 3000 മീറ്ററിലും 1500 മീറ്ററിലും 800 മീറ്ററിലും സ്വർണ്ണം നേടിയാണ് ദേവാനന്ദ് സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായത്. പാലായിൽ നടന്ന സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ അത്ലറ്റിക് മീറ്റിൽ 1500 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോർഡോടെ സ്വർണ്ണ മെഡൽ നേടിയിരുന്നു.

കെഎസ്ആർടിസിയിൽ ജോലിചെയ്യുന്ന അത്തോളി കൊളക്കാട് ചെങ്ങോട്ട് ശിവരാജന്റെയും അനുപമയുടെയും മകനാണ്. സി.എം. എം. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്.
സി.പി.എം അത്താണി ഈസ്റ്റ് ബ്രാഞ്ചിൻ്റെ ആദിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ലത്തീഫ് ചെറിയങ്ങോട്ട്, ശശിധരൻ വി പി, മുഹമ്മദ് സി, സ്മിത ചെങ്ങോട്ട്, ഷിബിൻ സി കെ, രവീന്ദ്രൻ സി കെ, സന്തോഷ് ചെങ്ങോട്ട്, ശിവരാജൻ ചെങ്ങോട്ട്, അനുപമ എന്നിവർ പങ്കെടുത്തു
