കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ ഭരണസമിതി ഭാരവാഹികളുടെ കാലാവധി 2026 ജനുവരി 25 വരെ ദീർഘിപ്പിച്ചു കൊണ്ട് സർകാർ ഉത്തരവായി. നിലവിലെ ഭരണ സമിതികളുടെ മൂന്ന് വർഷ കാലാവധി 2025 ജനുവരി 25 ന് അവാസാനിക്കാനിരിക്കുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് വിഭജനം നടക്കുന്നതിനാൽ അതിന് മുൻപ് കുടുംബശ്രീ തിരഞ്ഞെടുപ്പ് നടത്തുന്നത് സംഘടനാ സംവിധാനത്തിൻ്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. വാർഡ് വിഭജനം നടക്കുമ്പോൾ അയൽക്കൂട്ടങ്ങളുടെ അടിസ്ഥാനത്തിൽ എ.ഡി.എസുകളും പുനഃക്രമീകരിക്കേണ്ടതായി വരും. നിലവിലെ വാർഡുകൾക്ക് പുറമെ പുതുതായി രുപീകരിക്കുന്ന വാർഡുകളിലും സംഘടനാ സംവിധാനം ഒരുക്കേണ്ടതുള്ളതിനാൽ വാർഡ് വിഭജനത്തിന് ശേഷം ത്രിതല സംഘടനാ സംവിധാനത്തിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തുന്നതാകും ഉചിതമെന്നും റിപ്പോർട്ട് ചെയ്തിരുന്നു. 2024 ഒക്ടോബർ 3 ന് ചേർന്ന കുടുംബശ്രീ ഗവേണിംഗ് യോഗം കാലാവധി ദീർഘിപ്പിക്കുന്നതിന് സർക്കാറിലേക്ക് ശുപാർശ ചെയ്യാൻ തീരുമാനിച്ചിരുന്നു
