അത്തോളി : കെ.പി പി എ അത്തോളി ഏരിയാ കൺവൻഷനും എസ്.എസ്. എൽ സി , പ്ലസ് ടു വിജയികൾ, എൽ എസ് എസ് , യു എസ് എസ് വിജയികൾ എന്നിവർക്കുള്ള അനുമോദനവും അത്തോളി പെൻഷനേഴ്സ് ഹാളിൽ നടന്നു. കൺവൻഷൻ സംസ്ഥാന കമ്മറ്റി അംഗം എം.ജിജീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് അഷ്റഫ് ചീടത്തിൽ അധ്യക്ഷനായി.
ജില്ലാ കമ്മറ്റി അംഗങ്ങളായ ജസ്ല എം.കെ, എ.കെ.അരുൺ രാജ്, ഷാജു ചെറുക്കാവിൽ, റാബിയ പി.വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഏരിയാ സിക്രട്ടറി കെ.സജിത സ്വാഗതവും എ. ശ്രീ കല നന്ദിയും പറഞ്ഞു

