അത്തോളി : മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായികക്ക് അനശ്വര ഗാനങ്ങളിലൂടെ ഗാനാഞ്ജലി.
അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന എസ് ജാനകി അനുസ്മരണം സംഗീത സംവിധായകൻ സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം ജയകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെക്കയർമാൻ എസ് അനിൽ കുമാർ സംസാരിച്ചു. ടേക്ക് എ ബ്രേക്ക് അങ്കണത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും പ്രാദേശീക ഗായകരും പങ്കെടുത്തു.

രാഗതീരം കൊങ്ങന്നൂരിൻ്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല ഹാളിൽ എസ്. ജാനകിക്ക് ഗാനാഞ്ജലി അർപ്പിച്ചു. കെ.ടി ശേഖർ, എൻ പ്രദീപൻ, വി എം മനോജ് എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന ഗാനാഞ്ജലിയിൽ എം. ജയകൃഷ്ണൻ മാസ്റ്റർ, വി എൻ മനോജ്, ബൈജു അണ്ടിക്കോട്, ഭാസ്കരൻ കൂമുള്ളി, പുഷ്പഹാസൻ, അജിത്കുമാർ ബാലുശ്ശേരി, കെ. ടി മാധവൻ, മജീദ് പറക്കുളം, മുഹമ്മദ് ദിലീഫ്, എൻ സുരേഷ് കുമാർ, വിനോദ് പിലാച്ചേരി, എൻ.കെ ഷഹന , വൈഗ സിദ്ധാർത്ഥ് , ഷൈലജ, ഷിബിന എന്നിർ ഗാനങ്ങൾ ആലപിച്ചു.

