അത്തോളി: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും എഴുത്തുകാരനും ചിന്തകനുമായ മാധവൻ അത്തോളിയുടെ വിയോഗത്തിൽ അത്തോളി അങ്ങാടിയിൽ മൗനജാഥയും അനുശോചന യോഗവും നടന്നു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജയകൃഷ്ണൻ മാസ്റ്റർ, എ.എം. വേലായുധൻ, വാർഡ് മെമ്പർ എസ്.അനിൽകുമാർ , സി.എം. സത്യൻ, ടി.കെ.കരുണാകരൻ, കൃഷ്ണൻ മണാട്ട്, പ്രബീഷ് എന്നിവർ സംസാരിച്ചു.
സ്പേസ് അത്തോളിയുടെ ആഭിമുഖ്യത്തിൽ സ്പേസ് ഓഫീസിൽ അനുശോചന യോഗം ചേർന്നു.

അത്തോളിയുടെ രാഷ്ട്രീയബൗദ്ധികജീവിതം കരുപ്പിടിപ്പിക്കുന്നതിൽ എഴുത്തിലൂടെയും ചിന്തയിലൂടെയും നിർണായക ഇടപെടലുകൾ നടത്തിയ മാധവേട്ടന്റെ സംഭാവനകളെ വരുംകാലം കൂടുതൽ തിരിച്ചറിയുമെന്ന് യോഗം വിലയിരുത്തി. സെക്രട്ടറി സുരേഷ് അക്ഷരി, പ്രസിഡന്റ് ബി.കെ. ഗോകുൽദാസ് , അഷ്റഫ് ചീടത്തിൽ, ജോബി മാത്യു, കെ.ഷിജിൻ , കെ.സി. വിജയൻ എന്നിവർ സംസാരിച്ചു

