തമിഴ് നടൻ ധനുഷിനെതിരെ നയൻതാര കടുത്ത ആരോപണങ്ങളുമായി രംഗത്ത്. നയൻ താരയുടെ ഡോക്യുമെൻ്ററിയിൽ താൻ നിർമ്മിച്ച നാനും റൗഡിതാൻ എന്ന ചിത്രത്തിലെ ചെറിയ ഭാഗം ചേർത്തിതിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് വക്കിൽ നോട്ടീസ് അയച്ചിരുന്നു. നയൻതാരയുടെ ഭർത്താവ് വിഘ്നേഷ് ശിവനാണ് ചിത്രത്തിൻ്റെ സംവിധായകൾ.
നെറ്റ്ഫ്ളിക്സ് ആണ് നയൻതാരയുടെ ഡോക്യൂമെൻ്ററി സംപ്രേക്ഷണം ചെയ്യുന്നത്. ഇതിൻ്റെ ട്രെയിലർ നെറ്റ്ഫ്ളിക്സ് അടുത്തിടെ പുറത്തുവിട്ടിരുന്നു. നവംബർ 18 നാണ് ഡോക്യുമെൻ്ററി സംപ്രേക്ഷണം നിശ്ചയിച്ചിരിക്കുന്നത്.
സംവിധായകനായ പിതാവ്
കസ്തൂരി രാജ , സംവിധായകനും തിരക്കഥാകൃത്തുമായ സഹോദരൻ സെൽവരാഘവൻ എന്നിവരുടേയും പേര് പരാമർശിച്ചുകൊണ്ടാണ് നയൻതാര ധനുഷിനുള്ള കത്ത് തുടങ്ങുന്നത്. കത്തിലെ പ്രസക്തഭാഗങ്ങൾ ചുവടെ:
താങ്കളെ പോലെ ചിരപ്രതിഷ്ഠ നേടിയ ഒരു നടൻ ഇത് വായിക്കുകയും മനസ്സിലാക്കുകയും ചെയ്യണം. സിനിമാ വ്യവസായത്തിൽ സഹായത്തിന് കുടുംബപരമായ യാതൊരു ബന്ധവുമില്ലാതെ, സ്വയം പൊരുതി നേടിയ താണ് ഇന്ന് സിനിമാ മേഖലയിൽ ഞാൻ സ്വന്തമാക്കിയ പദവി. സിനിമാപ്രേമികളോടും സിനിമാ മേഖലയിലെ സഹപ്രവർത്തകരോടും മാത്രമാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്. നെറ്റ്ഫ്ളിക്സിൽ സംപ്രേക്ഷണം ചെയ്യുന്ന എൻ്റെ ഡോക്യുമെൻ്ററി എന്നെ ഇഷ്ടപ്പെടുന്നവർ ഏറെ കാത്തിരുന്ന ഒന്നാണ്. ഞങ്ങൾക്ക് നേരെയുണ്ടായ വലിയ എതിർപ്പുകളെ അതിജിവിച്ചാണ് ഡോക്യുമെൻ്റ്റി പൂർത്തിയാക്കിയത്. താങ്കൾ എനിക്കും എൻ്റെ ഭർത്താവിന്നും നേരെ വെച്ചുപുലർത്തിയ പക , ഞങ്ങളെയല്ല ഡോക്യുമെൻ്റ്റി പ്രൊജക്ടുമായി സഹകരിച്ചവരെയാണ് ബുദ്ധിമുട്ടിച്ചത്. എൻ്റെ ജീവിതത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പ്രതിപാദിക്കുന്ന ഡോക്യുമെൻ്ററിയിൽ എന്നെ സ്നേഹിക്കുന്ന നിരവധി ആളുകൾ അവരുടെ വിവിധ സിനിമകളിലെ പ്രസക്തഭാഗങ്ങൾ നൽകി ഓർമ്മകൾ പങ്കുവെച്ചു. പക്ഷെ ദുഃഖത്തോടെ പറയട്ടെ, എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഞാനും റൗഡി താൻ എന്ന ചിത്രത്തിൽ നിന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്താനായില്ല. പലതവണ അഭ്യർത്ഥിച്ചിട്ടും ചിത്രത്തിൽ നിന്നുള്ള ഒരു ഫോട്ടോ പോലും ഡോക്യുമെൻ്ററിയിൽ ഉൾപ്പെടുത്താൻ താങ്കൾ അനുമതി തന്നില്ല. ചിത്രത്തിലെ പാട്ടുകളോ വരികളോ സംഗീതമോ ഡോക്യുമെൻ്റ്റിയിൽ ചേർക്കാൻ ആഗ്രഹിച്ചിട്ടും അത് വിലക്കിയ താങ്കളുടെ നിലപാട് ഹൃദയം തകർക്കുന്നതായിരുന്നു. ബിസിനസ് താല്പര്യങ്ങൾക്ക് ഉപരിയായി താങ്കൾ ഞങ്ങളോട് വെച്ചുപുലർത്തുന്ന ശത്രുതയായിരുന്നു ഇതിന് പിറകിലുള്ള കാര്യം. ഡോക്യുമെൻ്ററിയുടെ ട്രെയ്ലർ പുറത്തിറങ്ങിയപ്പോൾ, മൂന്ന് സെക്കൻ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയുടെ പേരിൽ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താങ്കൾ അയച്ച കോടതി നോട്ടീസ് ഞെട്ടലുണ്ടാക്കുന്നതാണ്. താങ്കളുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്ന ഒന്നാണ് താങ്കളുടെ ഈ നടപടി. നിഷ്കളങ്കരായ ഫാൻസിന് മുന്നിൽ താങ്കൾ പ്രദർശിപ്പിക്കുന്നത് മറ്റൊരു മുഖമാണെന്ന് വ്യക്തമായി. ഒരു സിനിമാ നിർമ്മാതാവിന്, സിനിമാ സെറ്റിലുള്ള മുഴുവൻ പേരുടേയും ജീവിതവും സ്വാതന്ത്ര്യവും നിഷേധിക്കുന്ന ചക്രവർത്തിയാകാനാവുമോ?
താങ്കൾ അയച്ച കോടതി നോട്ടീസിന് നിയമപരമായ രീതിയിൽ പ്രതികരിക്കും. കോപ്പി റൈറ്റിൻ്റെ പേരിൽ ഈ വിഷയത്തെ
കോടതിയിൽ താങ്കൾക്ക് ന്യായീകരിക്കാൻ സാധിച്ചേക്കാം. എന്നാൽ ധാർമ്മികതയിൽ, ദൈവത്തിൻ്റെ കോടതിയിൽ താങ്കൾക്ക് അതിന് സാധിക്കില്ല.
മികച്ച വിജയം നേടിയ സിനിമയായിരുന്നിട്ടും നാനും റൗഡി താൻ എന്ന സിനിമയുടെ പേരിൽ താങ്കൾ എന്നെ കുറിച്ച് പറഞ്ഞ ഭീതിപ്പെടുത്തുന്ന കാര്യങ്ങൾ ഞാൻ മറന്നിട്ടില്ല. 10 വർഷമായി ചിത്രം പുറത്തിറങ്ങിയിട്ട്, ലോകത്തിന് മുന്നിൽ മുഖം മൂടിയണിഞ്ഞ് ഒരാൾക്ക് എങ്ങനെ ഇതുപോലെ വില്ലനായി തുടരാൻ സാധിക്കുന്നു. സിനിമ ബ്ലോക്ബെസ്റ്റർ ആയിരുന്നിട്ടും താങ്കളുടെ ഈഗോയെ അത് മുറിവേൽപ്പിച്ചിരുന്നതായി സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്ന് അറിഞ്ഞു. 2016 ലെ ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങിൽ താങ്കളുടെ അനിഷ്ടം പ്രകടമായിരുന്നു. മാന്യതക്ക് ചേരാത്ത താങ്കളുടെ ഈ നടപടി സാമാന്യ ബോധമുള്ള തമിഴ് നാട്ടിലെ ജനങ്ങൾ അംഗീകരിക്കുമെന്ന് കരുതുന്നില്ല.
ലോകം വിശാലമാണ്. അത് എല്ലാവരുടേതുമാണ്.
കെട്ടുകഥകളുണ്ടാക്കി പഞ്ച് ഡയലോഗുമായി അടുത്ത ഓഡിയോ ലോഞ്ച് വേദിയിൽ താങ്കൾ അവതരിപ്പിച്ചേക്കാം. പക്ഷെ, ദൈവം എല്ലാം കാണുന്നുണ്ട്. മറ്റുള്ളവരുടെ ജീവിതം കാണുന്നതും കഥകൾ കേൾക്കുന്നതും സന്തോഷവും ആനന്ദവും ലഭ്യമാവാൻ ഉപകരിക്കും. ഞങളുടെ ഡോക്യുമെൻ്ററിക്ക് പിറകിലും അതാണ്. താങ്കളും ഡോക്യുമെൻ്റ്റി കാണണം, താങ്കളുടെ മനസ്സിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതിന് അത് ഉപകരിച്ചേക്കാം.
സ്നേഹം പകരൽ പ്രധാനമാണ്. വാക്കുകളിലൂടെയല്ലാതെ; കർമ്മത്തിൽ അത് സാധ്യമാക്കാൻ ഒരു നാൾ താങ്കൾക്ക് സാധിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു
