ചേമഞ്ചേരി : പൂക്കാട് കലാലയത്തിൽ ഏപ്രിൽ 17 മുതൽ 23 വരെ നടക്കുന്ന കുട്ടികളുടെ മഹോത്സവം – കളി ആട്ടം 26 ൻ്റെയും മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണമായ ഗുരുസ്മരണയുടെയും സംഘാടകസമിതി ഓഫീസ് ഡോ. ഗോപിനാഥ് കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. തൃശൂർ അഡീഷനൽ ജില്ലാ ജഡ്ജ് കെ. കമനീഷ് മുഖ്യഭാഷണം നടത്തി. സാമ്പത്തിക സമാഹരണത്തിൻ്റെ ആദ്യ സംഭാവന എ.പി. ഹരിദാസിൽ നിന്ന് കലാലയം ട്രഷറർ ഉണ്ണി കുന്നോൽ സ്വീകരിച്ചു. കലാലയം പ്രസിഡണ്ട് അഡ്വ. കെ ടി .ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.ടി ശേഖർ, ജനറൽ സെക്രട്ടറി ശിവദാസ് കാരോളി, കേമ്പ് കൺവീനർ കാശി പൂക്കാട് എന്നിവർ സംസാരിച്ചു.
