അത്തോളി : അത്തോളി ഗവ: എൽ.പി. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മെലോറ 2026 എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ നടന്നു.
പ്രശസ്ത ഗാന രചയിതാവും കവിയുമായ രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപിക പി. ശ്രീജ ടീച്ചർക്ക് സ്കൂളിൻ്റെ ഉപഹാരം ഹെഡ്മിസ്ട്രസ് ഷബിതയും പി.ടി.എ യുടെ ഉപഹാരം പ്രസിഡൻ്റ് രജിഷ്മ കെ.കെ യും സമർപ്പിച്ചു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ മാസ്റ്റർ ശാന്തിതീരം അയൽപക്കകൂട്ടം സെക്രട്ടറി എം. ഉല്ലാസ് എന്നിവർ ആശംസ പ്രസംഗം നടത്തി. ശ്രീജ ടീച്ചർ മറുമൊഴി നടത്തി. പി.ടി. എ പ്രസിഡൻ്റ് രജിഷ്മ കെ.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ എസ് എം. സി ചെയർമാൻ സുജേഷ് എൻ. ടി സ്വഗതവും ലിൻസി ടീച്ചർ നന്ദിയും പറഞ്ഞു.

