അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി അടവാക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം.
ഇനിയും പഞ്ചായത്തിൽ കെട്ടിട നികുതി അടവാക്കാത്തവർക്ക് മാർച്ച് 31 ന് മുമ്പായി പിഴ കൂടാതെ അടവാക്കാവുന്നതാണ്. നികുതി യഥാസമയം അടവാക്കി പ്രോസിക്യൂഷൻ , ജപ്തി മറ്റു നിയമ നടപടികളിൽ നിന്നും ഒഴിവാകാവുന്നതാണ്.
കെട്ടിട നികുതി ഓൺലൈൻ ആയി കെ സ്മാർട്ട് മുഖേനയും അടവാക്കാവുന്നതാണ്.
2026 ഏപ്രിൽ മുതൽ വാർഡ് നമ്പർ, കെട്ടിട നമ്പർ എന്നിവയിൽ മാറ്റം വരുന്നതിനാൽ എല്ലാ നികുതി ദായകരും കെട്ടിട നികുതി അടവാക്കി എന്ന് ഉറപ്പാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

