പുത്തഞ്ചേരി: രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജാവന്മാർക്ക് പുത്തഞ്ചേരിയിലെ ജയ് ജവാൻ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചനയും, സല്യൂട്ടും നൽകി പി.വി.എസ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്. മൊടക്കല്ലൂർ എ യു പി സ്കൂളിലായിരുന്നു ഇവരുടെ സപ്തദിന ക്യാമ്പ് നടന്നത്.
എൻ എസ് എസ് ലീഡർമാരായ രാഹുൽ സനയും , ദേവാഞ്ജനയും 47 അംഗ വോളണ്ടിയർ സംഘത്തിന് നേതൃത്വം നൽകി. വിമുക്തഭടൻ രജീഷ് പുത്തഞ്ചേരി സമാധാന സന്ദേശം നൽകി.
