അത്തോളി : അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ കീഴിൽ സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ 2026- 27 വർഷത്തേക്ക് നടത്തുന്നതിന് താത്പര്യമുള്ള സംരംഭകരിൽ നിന്നും വാടക ക്വട്ടേഷൻ ക്ഷണിച്ചു.
കാന്റീൻ നടത്തിപ്പിന് ഏറ്റെടുക്കുന്നവർ സെക്യൂരിറ്റി തുകയായി രണ്ട് ലക്ഷം രൂപ കെട്ടിവെക്കേണ്ടതാണ്. ക്വട്ടേഷനിൽ കാന്റീൻ പ്രവൃത്തി ദിനങ്ങളിലെ ദിവസ വാടകയാണ് എഴുതി നൽകേണ്ടത്. ദിവസ വാടക കൂടാതെ ഇലക്ട്രിസിറ്റി ചാർജ് ഇനത്തിൽ ദിവസം 50 രൂപ കൂടി ഈടാക്കുന്നതാണ് . കാന്റീനിൽ സ്കൂൾ പി.ടി.എ നിർദ്ദേശിക്കുന്ന ഗ്രീൻ – ഹെൽത്ത് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടുള്ള ഉൽപന്നങ്ങൾ മാത്രമെ വിൽപന നടത്താൻ അനുവദിക്കുകയുള്ളൂ. എഴുതി തയ്യാറാക്കിയ ക്വട്ടേഷനും സമ്മത പത്രവും ഏപ്രിൽ 30 ന് വൈകിട്ട് 4.30 ന് മുമ്പ്. എച്ച്. എസ്. എസ് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തിക്കേണ്ടതാണ്. ഫോൺ: 94468 52990
