അത്തോളി: പരിസര ശുചിത്വം ഉറപ്പാക്കി മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് അത്തോളി ഗ്രാമപഞ്ചായത്തിൽ രൂപരേഖയായി. മെയ് അഞ്ചിനകം വീടുകളുടെ പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വാർഡ് തല പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി ഏപ്രിൽ 28 നകം സാനിറ്റേഷൻ കമ്മിറ്റികൾ രൂപീകരിക്കും.
മെയ് 5 മുതൽ 10 വരെയുള്ള കാലയളവിൽ വാർഡ് തല അവലോകനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, റസിഡൻസ് അസോസിയേഷനുകൾ,സന്നദ്ധ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തിലാവും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക.
അത്തോളി ഫാമിലി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ഡോ. ബിനോയ് ശുചീകരണ പ്രവർത്തന പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു

