അത്തോളി : സ്പേസ് അത്തോളിയുടെ ആഭിമുഖ്യത്തിൽ സ്പേസ് അത്തോളി ഫിലിം ഫെസ്റ്റിവൽ (സാഫ്) സംഘടിപ്പിച്ചു. അത്തോളി ഹൈസ്കൂൾ ഹാളിൽ നടന്ന മേളയിൽ
അത്തോളി സ്വദേശിയും സിനിമാ- നാടക പ്രവർത്തകയുമായ കബനി സൈറ സംവിധാനം ചെയ്ത ചിലരിങ്ങനെയാണ് , അധ്യാപകനും എഴുത്തുകാരനുമായ നദീം നൗഷാദിന്റെ കടൽ ഉയിർപ്പ് , നാടക പ്രവർത്തകനും അഭിനേതാവുമായ അഷ്റഫ് ചീടത്തിൽ സംവിധാനം ചെയ്ത ഹൺഡ്രഡ് ബെൽസ് എന്നീ ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ കബനി സൈറ , നദീം നൗഷാദ്, അഷ്റഫ് ചീടത്തിൽ എന്നിവർ ചിത്രങ്ങളുടെ നിർമ്മാണ അനുഭവങ്ങൾ പങ്കുവെച്ചു.
ബി.കെ. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ശ്രീജിത് ശ്രീവിഹാർ, കെ.ടി ശേഖർ, പി.ടി. ഹരിദാസ്, റഷീദ് മണപ്പാട്ടിൽ, രാജീവൻ ചേമഞ്ചേരി, സി.പി. അനിൽകുമാർ, എ. ശേഖരൻ, ടി. ദേവകി എന്നിവർ സംസാരിച്ചു. ജോബി മാത്യു സ്വഗതവും ടി. സി അബ്ദുൾ കരീം നന്ദിയും പറഞ്ഞു.
