അത്തോളി : പാർട്ടി അച്ചടക്കം ലംഘിച്ചതിന് അത്തോളി ഗ്രാമ പഞ്ചായത്ത് അംഗം വാസവൻ പൊയിലിൽ, അത്തോളി മണ്ഡലം സെക്രട്ടറി രഞ്ജിത്ത് കൂമുള്ളി എന്നിവരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ അറിയിച്ചു. പരസ്യമായി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നതാണ് ഇരുവർക്കുമെതിരെയുള്ള കുറ്റം. നേരത്തെ സസ്പൻഷനിൽ കഴിയുകയായിരുന്ന ഗിരീഷ് മൊടക്കല്ലൂരിനേയും പുറത്താക്കിയിട്ടുണ്ട്.
അത്തോളി ഗ്രാമ പഞ്ചായത്ത് യുഡി എഫ് ഭരണ സമിതിയുടെ സ്വജന പക്ഷപാതിത്വത്തിലും അഴിമതിയിലും പ്രതിഷേധിച്ച് ഇവർ അത്തോളിയിൽ ജനകീയ വികസന മുന്നണി രൂപീകരിച്ച് കൺവെൻഷൻ നടത്തിയിരുന്നു. ഇതേത്തുടർന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് പുറത്താക്കൽ നടപടി.
