അത്തോളി : തിരുവനന്തുപുരം യൂണിവേഴ്സിറ്റി കോളേജിൽ യൂത്ത് കോൺഗ്രസ്സ് സംഘങ്ങളും പോലീസും ചേർന്ന് എസ് എഫ് ഐ വിദ്യാർത്ഥികളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ അത്തോളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ കൂട്ടായ്മയും നടത്തി. ഇനിയും വിദ്യാർത്ഥികൾക്ക് നേരേയുള്ള അക്രമം തുടർന്നാൽ യൂത്ത് കോൺഗ്രസ്സുകാരെ തെരുവിൽ നേരിടുമെന്ന് ഡി വൈ എഫ് ഐ പ്രസ്താവിച്ചു.
ഡി വൈ എഫ് ഐ ബാലുശ്ശേരി ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എസ് ബി അക്ഷയ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പ്രണവ് , ബാലസംഘം ഏരിയാ സെക്രട്ടറി ആദിത്യൻ, ജിതിൻ ഇഎം,അനൂപ് വേളൂർ ,സച്ചിൻ കണ്ണിപ്പൊയിൽ, അനില എന്നിവർ സംസാരിച്ചു നൽകി.
