അത്തോളി: അത്തോളി ഗ്രാമപഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. സെപ്റ്റംബർ 28 ന് തുടങ്ങിയ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ഒക്ടോബർ 27 വരെ തുടരും.
അത്തോളി മൃഗാശുപത്രിയിൽ വച്ച് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ്. ഞായറാഴ്ച അവധിയായിരിക്കും.
പേവിഷബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ യജ്ഞത്തിൽ, പൊതുജനങ്ങൾ തങ്ങളുടെ വളർത്തു നായ്ക്കളെ നിർബന്ധമായും പങ്കെടുപ്പിച്ച് പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കണമെന്ന് അധികൃതർ അറിയിച്ചു .
