അത്തോളി: ലോക വയോജന ദിനാഘോഷത്തിൻ്റെ ഭാഗമായി അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന സെമിനാർ സംഘടിപ്പിച്ചു. പ്രസിഡണ്ട് എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൂമുള്ളി വായനശാല ഗിരീഷ് പുത്തഞ്ചേരി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പ്രവർത്തകൻ കെ ടി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അഞ്ജന വിൻസെൻ്റ്, വയോജന കൂട്ടായ്മ ചെയർപേഴ്സൺ ചന്ദ്രൻ പൊയിൽ എന്നിവർ ആശംസകളർപ്പിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തഫാന റിജാഷ് സ്വാഗതവും വയോജന സമിതി കൺവീനർ ഉണ്ണി മാധവൻ നന്ദിയും പറഞ്ഞു.
