അത്തോളി : ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്ന കൊളക്കാട് കെ എം സന്ദീപന്‍ വേണ്ടി ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു. അടുത്തിടെ സന്ദീപന്‍ രണ്ട് ആഞ്ചിയോഗ്രാമും ആഞ്ചിയോപ്ലാസ്റ്റിയും നടത്തുകയുണ്ടായി. ഇപ്പോൾ ബൈപ്പാസ് ഓപ്പറേഷന് വേണ്ടി ഫെബ്രവരി പതിനാറിന് എല്ലാ ടെസ്റ്റു കളും നടത്തി ഹോസ്പിറ്റലിൽ എത്തണമെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്.
ഭാര്യയും രണ്ട് വിദ്യാർത്ഥികളുമടങ്ങുന്ന കുടുബത്തിന്റെ ഏക വരുമാനം ഓട്ടോ തൊഴിലാളിയായ സന്ദീപന്റെ വരുമാനമായിരുന്നു. മാസങ്ങളായി അസുഖവുമായി ബന്ധപ്പെട്ട് കഴിയുന്നതിനാൽ നിത്യ ചിലവിന്പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ഈ കുടുബം . ആരോഗ്യഇൻഷൂറൻസ് പരിരക്ഷയുണ്ടെങ്കിലും പ്രാരംഭ ചികിത്സകൾക്ക് തന്നെ അതിൽ നിന്നും മൂന്നുലക്ഷത്തോളം രൂപ പിൻവലിച്ച് കഴിഞ്ഞിരിക്കുന്നു. ചികിൽത്സ പൂർത്തിയാക്കുന്നതിനും അനുബന്ധ ചിലവുകൾ കണ്ടെത്തുന്നതിനുമായി നാട്ടുകാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ മാസ്റ്റർ ചെയർമാനും എട്ടാം വാർഡ് മെംബർ എഎം ബിനീഷ്, എ എം ബദറുദ്ദീൻ, വാസു കരിനിറ്റിക്കൽ , ഇഎം ഹരിദാസൻ എന്നിവർ വൈസ് ചെയർമാൻമാരായും കമ്മിറ്റി രുപീകരിച്ചു. കൺവീനറായി വി എം സുരേഷ് ബാബു, ജോയിന്റ് കൺവീനർമാരായി ഇ എം വേലായുധൻ,ഒ ടി രജീഷ്, ഗംഗാധരൻ സി കെ , ശശിധരൻ വിപി എന്നിവരേയും ട്രഷററായി ലത്തീഫ് ചെറിയങ്ങോട്ട്നേയും തിരഞ്ഞെടുത്തു. ഫജർ ഉസ്മാൻ ഹാജിയിൽ നിന്നും ആദ്യ ഫണ്ട് സ്വീകരിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ മാസ്റ്റർ കമ്മറ്റിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.

