അത്തോളി : അത്തോളി കുനിയിൽ കടവ് റോഡ് സ്ഥലം ഏറ്റെടുക്കുന്നതിനും മികച്ച നിലവാരത്തിൽ നിർമ്മിക്കുന്നതിനും ബജറ്റിൽ 4 കോടി രൂപ വകയിരുത്തി. നിർമ്മാണം പൂർത്തിയാകുന്നതോടെ ദേശീയ പാതയിൽ നിന്ന് അത്തോളിയിലേക്കുള്ള മികച്ച റോഡായി ഇത് മാറും. അത്തോളിയിൽ കളിക്കളം നിർമ്മാണത്തിന് ഒരു കോടി രൂപയും നീക്കിവെച്ചു.
കോതങ്കൽ – കൊളത്തൂർ ക്ഷേത്രം റോഡിനും ഉള്ള്യേരി ബൈപ്പാസിനും ബജറ്റിൽ പരിഗണനയുണ്ട്.
ബാലുശ്ശേരി ടൗൺ – നന്മണ്ട കൈരളി റോഡിന് 5 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. മുണ്ടോത്ത് – തെരുവത്തക്കടവ് റോഡ് മൂന്നാം ഘട്ടത്തിന് 2.5 കോടി രൂപ. ഒള്ളൂർ ജി.യു.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപ. ഒള്ളുർ കടവ് പാലം അപ്രോച്ച് റോഡിന് 50 ലക്ഷം രൂപ എന്നിങ്ങനെയും തുക വകയിരുത്തിയിട്ടുണ്ട്.

