അത്തോളി: 2026- 27 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് അത്തോളി ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിൽ വിവിധ മേഖലകളിൽ നടപ്പാക്കേണ്ട വികസന ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച് വർക്കിംഗ് ഗ്രൂപ്പുകൾ ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിച്ചു.

ഭവന നിർമ്മാണം, അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ തുടർച്ച എന്നിവക്ക് പ്രാമുഖ്യം നൽകും. സ്റ്റേഡിയം നിർമ്മാണം, ഷോപ്പിംഗ് കോംപ്ലക്സ് പുനരുദ്ധാരണം, റോഡുകളുടെ നവീകരണം, കൃഷിയിടങ്ങളുടെ പുനരുജ്ജീവനം സാംസ്കാരിക സമുച്ചയം നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ നിർദ്ദേശങ്ങളുണ്ട്.
വേളൂർ ജി.എം. യു.പി. സ്കൂളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ഗീത മപ്പുറത്ത്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ അനിൽ മാസ്റ്റർ, തഫാന റിജാഷ്, ഇ അനിൽ കുമാർ, സെക്രട്ടറി ടി. അനിൽകുമാർ, ആസൂത്രണ സമിതി വൈസ് ചെയർപേഴ്സൺ എൻ പ്രദീപൻ എന്നിവർ സംസാരിച്ചു.

