കോഴിക്കോട് : സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ നാളെ (ചൊവ്വ) പണിമുടക്കും.
ഗതാഗത വകുപ്പുമായി ബസ്സുടമകളുടെ സംയുക്ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്കിന് തീരുമാനിച്ചത്. 9 ന് നടക്കുന്ന പൊതു പണിമുടക്കിലും സ്വകാര്യ ബസ്സുകൾ പങ്കെടുക്കുന്നതിനാൽ തുടർച്ചയായി രണ്ടു ദിവസം സ്വകാര്യ ബസ് സർവ്വീസ് മുടങ്ങാനാണ് സാധ്യത.
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ,ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, ജൂലൈ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
സ്വകാര്യ ബസുടമകളുടെ സംഘടനകള്‍ ചൊവാഴ്ച പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താൻ കെ.എസ്. ആർ.ടി. സി തീരുമാനിച്ചിട്ടുണ്ട്
