ഉള്ള്യേരി : തെരുവത്ത്കടവില്‍ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ സ്ക്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. ജവാന് ഷൈജു സ്മാരക ബസ്റ്റോപ്പിന് സമീപം താമസിക്കുന്ന കരുണാലയത്തില്‍ നൊച്ചോട്ട് മുരളീധരൻ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടം. ഉള്ളിയേരിയില്‍ നിന്നും നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന എ.സി ബ്രദേഴ്സ് ബസ്സും സ്കൂട്ടറുമാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ മുരളിധരനെ ആദ്യം മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മരണം.
നടുവണ്ണൂര്‍ കാര്‍വാഷ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.
സംസ്കാരം വ്യാഴാഴ്ച (28-08-25) രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ: ഷൈജ നൊച്ചോട്ട് (നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് നിര്‍വ്വാഹകസമിതി അംഗം) മക്കള്‍: ഹരികൃഷ്ണന്, വിഷ്ണുമായ. സഹോദരങ്ങള്‍: കരുണാകരന് (റിട്ട. എസ്ഐ), രാമചന്ദ്രന്‍നായര്‍, (വിമുക്ത ഭടന് ),സേതുമാധവന് (റിട്ട.മേജര്‍), രത്നകുമാരി.

