അത്തോളി : അത്തോളി സർവീസ് സഹകരണ ബേങ്കിൻ്റെ ഓണം വിപണി 2025 ന് ബേങ്ക് പരിസരത്ത് തുടക്കമായി .കൺസ്യൂമർ ഫെഡ് ഡയരക്ടർ എം. മെഹബൂബ് വിപണി ഉൽഘാടനം ചെയ്തു. ഓണത്തിന് പൊതുവിപണിയിലുണ്ടായേക്കാവുന്ന വിലക്കയറ്റം തടഞ്ഞ് നിർത്തുന്നതിൻ്റെ ഭാഗമായി പലവ്യഞ്ജനങ്ങൾ സബ്സിഡി നിരക്കിലാണ് ഓണവിപണിയിലുടെ നൽകുന്നത്. അരി, പച്ചരി ,പഞ്ചസാര ഉഴുന്ന്, തുവരപരിപ്പ്, കടല, ചെറുപയർ വൻപയർ മുളക്, മല്ലി, വെളിച്ചെണ്ണ, ജീരകം, ശർക്കര, ഉപ്പ്, കടുക്, ഉലുവ, ചെറുപയർപരിപ്പ്, ദിനേശ് സാമ്പാർ പൊടി, ദിനേശ് ചിക്കൻ മസാല, ത്രിവേണി പ്രീമിയം ചായ ,ബിരിയാണി റൈസ് എന്നിവ സബ്സിഡി നിരക്കിലാണ് ലഭ്യമാക്കുന്നത്. വെളിച്ചെണ്ണ ലിറ്ററിന് 339 രൂപയ്ക്ക് ലഭിക്കും.

ഉൽഘാടന ചടങ്ങിൽ ബേങ്ക് പ്രസിഡണ്ട് ടി.കെ. വിജയൻ
അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്
സി.വിജയൻ, ബാലകൃഷ്ണൻ
(പ്രസി. സഹകരണ ആശുപത്രി )പി എം ഷാജി, കെ. കെ. ശോഭ എന്നിവർ ആശംകളർപ്പിച്ചു. ബേങ്ക് സെക്രട്ടറി ശ്രീജേഷ് ടി.പി നന്ദി പറഞ്ഞു.
