അത്തോളി : ശാന്തി നഗർ റസിഡൻ്റ്സ് അസോസിയേഷൻ വനിതാ വിംഗ് നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ആർ. എം. കുമാരൻ നിർവഹിച്ചു. ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പ് മുഖേന നടപ്പാക്കിയ പൂകൃഷിയുടെ ഭാഗമായാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെംബർമാരായ എ.എം. സരിത, ഷീബ രാമചന്ദ്രൻ, ശാന്തി മാവീട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.
